Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Financial Relief

കുടിശികയില്ല; ലോട്ടറി തൊഴിലാളികള്‍ക്ക് ലോട്ടറിയായി ക്ഷേമനിധി ബോര്‍ഡ്

കോ​​ഴി​​ക്കോ​​ട്: സം​​സ്ഥാ​​ന​​ത്തെ ഭൂ​​രി​​ഭാ​​ഗം ക്ഷേ​​മ​​നി​​ധി ബോ​​ര്‍ഡു​​ക​​ളും ക​​ടു​​ത്ത സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​യി​​ല്‍ ക​​ഴി​​യു​​ന്ന​​തി​​നി​​ടെ ലോ​​ട്ട​​റി​​യ​​ടി​​ച്ച​​ത് ലോ​​ട്ട​​റി ഏ​​ജ​​ന്‍റു​​മാ​​ര്‍ക്കും വി​​ല്പ​​ന​​ക്കാ​​ര്‍ക്കും. ക​​ഴി​​ഞ്ഞ അ​​ഞ്ചു​​വ​​ര്‍ഷ​​ത്തി​​നി​​ടെ 207 കോ​​ടി​​യി​​ല​​ധി​​കം രൂ​​പ​​യു​​ടെ ആ​​നു​​കൂ​​ല്യ​​ങ്ങ​​ളാ​​ണു സം​​സ്ഥാ​​ന ഭാ​​ഗ്യ​​ക്കു​​റി ഏ​​ജ​​ന്‍റു​​മാ​​രു​​ടെ​​യും വി​​ല്‍പ​​ന​​ക്കാ​​രു​​ടെ​​യും ക്ഷേ​​മ​​നി​​ധി ബോ​​ര്‍ഡ് അം​​ഗ​​ങ്ങ​​ള്‍ക്കു വി​​ത​​ര​​ണം ചെ​​യ്ത​​ത്.

ഈ ​​കാ​​ല​​യ​​ള​​വി​​ല്‍ 231 കോ​​ടി​​യോ​​ളം രൂ​​പ സ​​ര്‍ക്കാ​​രി​​ല്‍നി​​ന്നു ഗ്രാ​​ന്‍റാ​​യി ക്ഷേ​​മ​​നി​​ധി ബോ​​ര്‍ഡി​​നു ല​​ഭി​​ച്ചു. നി​​ല​​വി​​ല്‍ പെ​​ന്‍ഷ​​ന്‍, ആ​​നു​​കൂ​​ല്യ വി​​ത​​ര​​ണ​​ത്തി​​ല്‍ യാ​​തൊ​​രു കു​​ടി​​ശി​​ക​​യു​​മി​​ല്ലെ​​ന്ന സ​​വി​​ശേ​​ഷ​​ത​​യും ഭാ​​ഗ്യ​​ക്കു​​റി ഏ​​ജ​​ന്‍റു​​മാ​​രു​​ടെ​​യും വി​​ല്പ​​ന​​ക്കാ​​രു​​ടെ​​യും ക്ഷേ​​മ​​നി​​ധി ബോ​​ര്‍ഡി​​നു​​ണ്ട്.

കാ​​സ​​ര്‍ഗോ​​ഡ് സ്വ​​ദേ​​ശി​​യാ​​യ മു​​ഹ​​മ്മ​​ദ് അ​​ഷ്റ​​ഫ് വി​​വ​​രാ​​വ​​കാ​​ശ നി​​യ​​മം പ്ര​​കാ​​രം സ​​മ്പാ​​ദി​​ച്ച രേ​​ഖ​​ക​​ളി​​ല്‍ പ​​റ​​യു​​ന്ന​​ത് ഇ​​ങ്ങ​​നെ​​യാ​​ണ്; ക​​ഴി​​ഞ്ഞ അ​​ഞ്ചു വ​​ര്‍ഷ​​ത്തി​​നി​​ടെ ആ​​കെ 2,07,76,21,610 രൂ​​പ​​യാ​​ണു വി​​വി​​ധ ആ​​നു​​കൂ​​ല്യ​​ങ്ങ​​ള്‍ക്കാ​​യി ബോ​​ര്‍ഡ് ചെ​​ല​​വ​​ഴി​​ച്ച​​ത്. 2,31,60,86,853 രൂ​​പ സ​​ര്‍ക്കാ​​രി​​ല്‍ നി​​ന്ന് ഗ്രാ​​ന്‍റാ​​യി ബോ​​ര്‍ഡി​​നു ല​​ഭി​​ച്ചു.

2021-22 സാ​​മ്പ​​ത്തി​​ക വ​​ര്‍ഷ​​ത്തി​​ല്‍ 41,58,05,690 രൂ​​പ​​യും 2022-23 ല്‍ 32,34,47,699 ​​രൂ​​പ​​യും 2023-24 ല്‍ 36,11,91,971 ​​രൂ​​പ​​യും 2024-25 ല്‍ 43,12,61,255 ​​രൂ​​പ​​യും, 2025-26 ല്‍ 54,33,05,795 ​​രൂ​​പ​​യു​​മ​​ട​​ക്കം ആ​​കെ 2,07,76,21,610 രൂ​​പ​​യാ​​ണ് ആ​​നു​​കൂ​​ല്യ​​ങ്ങ​​ള്‍ക്കാ​​യി ആ​​കെ ചെ​​ല​​വ​​ഴി​​ച്ച​​ത്. അം​​ഗ​​ങ്ങ​​ളു​​ടെ അം​​ശ​​ാദാ​​യ​​ത്തി​​നും ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ ഫീ​​സി​​നും പു​​റ​​മേ സം​​സ്ഥാ​​ന സ​​ര്‍ക്കാ​​രി​​ല്‍നി​​ന്നു ല​​ഭി​​ക്കു​​ന്ന ഗ്രാ​​ന്‍റാ​​ണു ബോ​​ര്‍ഡി​​ന്‍റെ പ്ര​​ധാ​​ന വ​​രു​​മാ​​ന മാ​​ര്‍ഗം.

സ​​ര്‍ക്കാ​​രി​​ല്‍നി​​ന്നു​​ള്ള ഗ്രാ​​ന്‍റ്

2021-22: 46,81,00,400 രൂ​​പ.
2022-23: 39,61,04,400 രൂ​​പ.
2023-24: 32,15,66,000 രൂ​​പ
2024-25: 45,26,38,400 രൂ​​പ.
2025-26: 67,76,49,653 രൂ​​പ.

ബാ​​ധ്യ​​ത​​ക​​ളി​​ല്ല

നി​​ല​​വി​​ല്‍ ബോ​​ര്‍ഡി​​ന് വാ​​യ്പാബാ​​ധ്യ​​ത​​യി​​ല്ല. വാ​​യ്പ​​ക​​ള്‍ ന​​ല്‍കി​​യി​​ട്ടു​​മി​​ല്ല. 27,198 സ​​ജീ​​വ അം​​ഗ​​ങ്ങ​​ളും 9,713 പെ​​ന്‍ഷ​​ന്‍കാ​​രു​​മാ​​ണ് ക്ഷേ​​മ​​നി​​ധി ബോ​​ര്‍ഡി​​ലു​​ള്ള​​ത്. പ്ര​​തി​​മാ​​സം 2,000 രൂ​​പ വീ​​ത​​മാ​​ണു ഗു​​ണ​​ഭോ​​ക്താ​​ക്ക​​ള്‍ക്കു പെ​​ന്‍ഷ​​നാ​​യി ന​​ല്‍കു​​ന്ന​​ത്. 25 രൂ​​പ​​യാ​​ണ് അം​​ഗ​​ത്വ ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ ഫീ​​സ്.

പ്ര​​തി​​മാ​​സ അം​​ശ​​ാദാ​​യം 50 രൂ​​പ. പെ​​ന്‍ഷ​​ന്‍, കു​​ടും​​ബപെ​​ന്‍ഷ​​ന്‍, അ​​വ​​ശ​​താ പെ​​ന്‍ഷ​​ന്‍ എ​​ന്നി​​വ​​യ്ക്കു പു​​റ​​മേ ചി​​കി​​ത്സാ സ​​ഹാ​​യം, പ്ര​​സ​​വാ​​നു​​കൂ​​ല്യം, വി​​വാ​​ഹ ധ​​ന​​സ​​ഹാ​​യം, മ​​ര​​ണാ​​ന​​ന്ത​​ര സ​​ഹാ​​യം, ഓ​​ണം ഉ​​ത്സ​​വ​​ബ​​ത്ത, മ​​ക്ക​​ള്‍ക്കു​​ള്ള വി​​ദ്യാ​​ഭ്യാ​​സ സ്‌​​കോ​​ള​​ര്‍ഷി​​പ്പ് തു​​ട​​ങ്ങി​​യ ധ​​ന​​സ​​ഹാ​​യ​​ങ്ങ​​ളും ബോ​​ര്‍ഡ് മു​​ഖേ​​ന ന​​ല്‍കി​​വ​​രു​​ന്നു​​ണ്ട്. ല​​ഭി​​ക്കു​​ന്ന അ​​പേ​​ക്ഷ​​ക​​ള്‍ യ​​ഥാ​​സ​​മ​​യം പ​​രി​​ശോ​​ധി​​ച്ച് തു​​ക വി​​ത​​ര​​ണം ചെ​​യ്യു​​ന്നു​​ണ്ടെ​​ന്നു ബോ​​ര്‍ഡ് അ​​ധി​​കൃ​​ത​​ര്‍ അ​​റി​​യി​​ച്ചു.

Latest News

Corehub Up